2011, ജൂലൈ 21, വ്യാഴാഴ്‌ച

മര്‍കസിലെ വിവാദ മുടിയുടെ ഉറവിടം കണ്ടത്തി


ജാലിയ വാല , ഉസ്താദ്‌ ആന്‍റ് ശൈഖ്‌ ഓഫ് കാന്തപുരം , ബോംബെ

മര്‍കസില്‍ വര്‍ഷങ്ങളായുള്ള ബരകാത്തി സയ്യിദന്മാരില്‍ നിന്നെന്ന്‍ അവകാശപ്പെട്ട കേശം ഇയാളില്‍ നിന്നാണ് കിട്ടിയതെന്ന്‍ വിഘടിത വിഭാഗം തന്നെ സമ്മതിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ശിഷ്യനും മുരീദുമാണ് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ എന്ന്‍ വിഘടിതര്‍ തന്നെ അവകാശപ്പെട്ടിരുന്നു. ഈ മുടിക്ക് സനദ് ഇല്ലാത്തതിനാല്‍ സനദ് ആവശ്യപ്പെട്ടുകൊണ്ട് കാന്തപുരം ഇദേഹത്തിനെഴുതിയ കത്ത്‌ സമസ്ത നേതാക്കള്‍ നേരിട്ട് കണ്ടിട്ടുണ്ട്. അഹമ്മദ്‌ ഖസ്റജി 20/05/2007 കേശം ആവശ്യപ്പെട്ടുള്ള കത്ത്‌ നല്‍കിയതിന്‍` പ്രകാരം അദ്ദേഹത്തിനും കേശം നല്‍കിയിരുന്നു. ഖസ്റജി ഉള്‍പ്പെടെ പലരും നല്‍കിയ അപേക്ഷകള്‍ സമസ്ത നേതാക്കള്‍ നേരില്‍ കണ്ടു. 
പ്രവാചകന്‍റെത് എന്നവകാശപ്പെടുന്ന ആയിരക്കനക്കിന്‍ മുടികള്‍,  പ്രവാചകന്‍റെ പുതപ്പ്, വടി തുടങ്ങിയവയും ശൈഖ് അബ്ദുല്‍ ഖാദര്‍ ജീലാനിയുടെ കളര്‍ ഫോട്ടോ ,മുടിക്കെട്ടുകള്‍ താടിരോമങ്ങള്‍ തുടങ്ങിയ "തിരു"ശേഷിപ്പുകള്‍  ഇദ്ദേഹത്തിന്‍റെ കൈവശമുണ്ട്. ഇതിനൊന്നും യാതൊരു രേഖകളും അദേഹത്തിന്‍റെ കൈവശമില്ല എന്ന് മാത്രമല്ല രേഖാമൂലം ആവശ്യപ്പെടുന്ന ആര്‍ക്കും ഇവ നല്‍കാനും ഇദേഹം തയാറാണ്.